Thursday 1 January 2015

ഒരു പകലിനിപ്പുറം

ഒലിച്ചിറങ്ങിയ  മഴത്തുള്ളികൾ
ജനൽ പാളിയിൽ
വന്നുരസുമ്പൊഴും
മനസ്  ചിന്തകളെ ചികയുകയായിരുന്നു .
ഒരു  പകലിനിപ്പുറം
ജീവിതമാകെ മാറി.
ഇന്നെനിക്കു  ചുറ്റും അപരിചിതത്വത്തിന്റെ
കൽപ്പടവുകൾ  മാത്രം.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ
മഴയിൽ ഒരുരാവലിയുമ്പൊഴും
ഉറങ്ങാൻ  മടിക്കയായിരുന്നു
നഗര വിളക്കുകൾ.
അവയിൽ നിന്നകലുന്ന
മങ്ങിയ വെളിച്ചത്തിൽ
ഒരു  രാവിന്റെ  ഭാണ്ഡം 
പേറിയോടുന്ന വാഹനങ്ങൾക്ക്
പക്ഷെ വിയർപ്പിന്റെ
ഗന്ധമില്ലായിരുന്നു.
ഇവിടെ ജീവിതങ്ങൾ മാറി മറയുന്നു
കാഴ്ചകൾ കാലഹരണപ്പെടുന്നു.
ഒടുവിൽ ഓർമ്മകളും
വഴിമാറുന്നു
പുതിയ സ്വപ്നങ്ങൾക്കായി.

2 comments:

  1. എല്ലാ അപരിചിതത്വങ്ങൾക്കും ഒരു പകലിന്റെ ആയുസ്സേയുള്ളൂ .സ്വപ്നങ്ങൾക്ക് നിറം പിടിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ കാഴ്ചകൾക്കും മഴവില്ലിന്റെ കളറാവും. കൊള്ളാം

    ReplyDelete
  2. കവിത വായിച്ചു
    ആശംസകള്‍

    ReplyDelete