Monday 23 December 2013

നിള

കാത്തിരുപ്പുകൾക്കൊടുവിൽ
നിളയുടെ  മാറ് പിളർന്നൊരു
പാർക്കെത്തി
നിളാ പാർക്ക്‌.
കട കമ്പോളങ്ങളെത്തി
കുട്ടികളെത്തി.
അവരെ ആനയിച്ച്
ലക്ഷങ്ങൾ പിറകെയെത്തി.
എന്നിട്ടും  അവരൊന്നും
കണ്ടില്ല, ചിരിക്കുന്നൊരാ നിളയെ
പകരം അവർ കണ്ടെത്തി
കണ്ണീരു വറ്റിയ
മരുപ്പരപ്പായ  നിളയെ
വാക്കുകളാൽ കുത്തിനോവിച്ചു
പരിഹസിച്ചു
അന്തിമോപചാരമർപ്പിച്ചു .
മറ്റു ചിലരാകട്ടെ സഹതപിച്ചു,
ഇന്നലെയുടെ
വർണ്ണ വിസ്മയങ്ങളോതി.
എല്ലാറ്റിനും സാക്ഷിയായി
തൊട്ടപുറത്തു മൗനമായി
നിന്നു  മല്ലൂരെത്തേവർ...

4 comments:

  1. നദികള്‍ ആര്‍ക്ക് വേണം
    വെള്ളം ആര്‍ക്ക് വേണം

    പാര്‍ക്കുകള്‍ മതി
    തീം പാര്‍ക്കുകള്‍ മതി
    കുപ്പിവെള്ളവും കോളയും മതി

    ReplyDelete
    Replies
    1. ഇന്ന് കുപ്പിവെള്ളവും കോളയും അമൃതായി കരുതുന്നവർ അധികം വൈകാതെ നദികളുടെ വില തിരിച്ചറിയട്ടെ .

      Delete
  2. അമ്മേ നിളാ ദേവീ

    കണ്ടതാം നിന്റെ കമനീയ രൂപമോ
    കണ്ടാലറിയാഞ്ഞിന്നെന്തേ വിവശയായ്‌?!!

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete