Saturday 26 October 2013

മുറിപ്പാടുകൾ


 

നിലക്കാത്ത  കാൽപ്പെരുമാറ്റം 
ഏതോ  യാമങ്ങളിൽ 
ആത്മാവിൽ അലിഞ്ഞു.
വ്രണപ്പെട്ട  മുറിപ്പാടുകൾ 
തകർന്നുടഞ്ഞ   ചിന്തകൾക്ക് 
പെയ്തൊഴിയാൻ 
പുതിയ  ചാലായി 
ചേതനയറ്റ  നിണപ്പാടുകൾ 
 ഉയർത്തെഴുന്നേറ്റു .
ആ  നിലാവ് വീണ്ടും 
പട നിലമായി.
പൊരുതാൻ വെമ്പുന്ന 
ഹൃദയങ്ങൾ 
വേരറ്റു വീണു
അവയിൽ നിന്നൊലിചിറങ്ങിയ
ചോര തുളളികൾ
മൗനമായ് ആ മണ്ണിലലിഞ്ഞു.

6 comments:

  1. മുറിപ്പാടുകള്‍ ഇല്ലാതാകട്ടെ..
    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. മുറിപ്പാടുകള്‍ ഉണക്കുന്നത് കാലം

    ReplyDelete
  3. Chila murivukal manassinu nallathanu...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ......

    ReplyDelete
  6. ക്രിസ്മസ്, പുതുവത്സരാശംസകൾ തിരിച്ചും നേരുന്നു.

    ReplyDelete