Tuesday, 7 January 2014

ക്ഷണികം



ഒരു മഞ്ഞു നീർകണം
നീയെന്നോട്‌  യാത്ര  ചൊല്ലവേ
അറിയുന്നു  ഞാൻ
കാലത്തിന്റെ  ക്ഷണികത.
ഇന്നലെ നടന്ന  വഴികൾക്കന്യമായി
തീർന്നു  കായലും
പുൽപ്പരപ്പും
അവയെ  താലോലിച്ചോ-
രാർദ്രമാം  മനസ്സും
കാല ചക്രം തിരിയുന്നു
പിൻ തിരിയാതെ
അവക്കൊപ്പമെത്താനോടാവേ
തളർന്നു വീഴുന്നു
പാതി  വഴിയിൽ  പലതും
വിധിയെന്നോർത്താശ്വസിക്കുന്നു
പലരും,  എന്നിട്ടും
വിളിച്ചു  വരുത്തിയ
വിധിയെ പഴിക്കാൻ  മടിക്കുന്നു
തിരുത്താൻ  മടിക്കുന്നു
ഒടുവിൽ തീർപ്പ് കൽപ്പിക്കുന്നു
ഇതാണ്  വിധി
ഇതാണ് ജീവിതം
ഇവിടെ എല്ലാം ക്ഷണികം
എല്ലാം നല്ലതിന് .

5 comments:

  1. എല്ലാം നല്ലതിന്. ആ ചിന്ത തന്നെ നല്ലതാ.

    ഈ കവിതയും.

    ശുഭാശംസകൾ....

    ReplyDelete
  2. ക്ഷണികമാണെങ്കിലും മൂല്യം ഉണ്ടാകണം. അല്ലേ

    ReplyDelete