Thursday, 22 August 2013
വിടരും മുൻപേ
അദീതി
നീയിന്നും ഒരു നോവായി
അവശേഷിക്കുന്നു
ഏതു മലയാളി മനസിലും
കണ്ണീരിൽ കുതിർന്ന
നിന്റെ ബാല്യം
തിളക്കം നഷ്ടപ്പെട്ട
കണ്ണുകൾ
കവിൽതടത്തിലുടുർന്നിറങ്ങിയ
കണ്ണീർ
ഇന്നെന്റെ ഹൃദയത്തെ
ചുട്ടു പൊള്ളിക്കുന്നു.
സംവൽസരങ്ങൽകിപ്പുറം
അന്ധത
മർത്യനെ കീഴടക്കുംപ്പോൾ
ഒരു പാട് പൂമൊട്ടുകൾ
വിടരും മുൻപേ
മന്നിലലിയുന്നു
അദിതിയും സൽവയും
ഇന്നു വെറും ഓർമ്മയെങ്കിൽ
ഷെഫീക്ക്
സ്വന്തം ജീവനായി
പടച്ചട്ടയണിഞ്ഞിരിക്കുന്നു .
ഇനി അവശേഷിക്കുന്ന
പ്രതീക്ഷയുടെ
പുൽനാമ്പുകളെങ്കിലും
ചവിട്ടി മെതിക്കപ്പെടാതിരിക്കട്ടെ
അതിദിയും സൽവയും
പുനർജനിക്കാതിരിക്കട്ടെ .
Sunday, 11 August 2013
ആ പുഞ്ചിരിയിൽ
വിഫലമായ ഒരു പരിശ്രമം .
ചുറ്റും നിന്ന് ആരൊക്കെയോ സംസാരിക്കുന്നു .ശബ്ദത്തിനു തീവ്രത കൂടി വന്നു .രക്ഷപ്പെടാനെ ന്നോ ണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു .അന്ധകാരം
അതവനെ പൂർണ്ണമായി വിഴുങ്ങികകഴിഞ്ഞു.ഇരുട്ടിനെപ്പോലും ഭേദിച്ച് ചില
ആൾ രൂപങ്ങൽ മിന്നി മറയുന്നു .ആയുധ ധാരികളായ അവരുടെ രൂപം ഭീകരമായിരുന്നു .അക്രമാസക്തരായി അവർ പാഞ്ഞടുക്കുന്നു .ഇരുട്ടിന്റെ മറവിൽ അവർ സംഹാര താണ്ട്ടവമാടുന്നു . വേദന കൊണ്ട് അവൻ പുളഞ്ഞു.ഒന്നുറക്കെ കരയാൻ പോലും കഴിയുനില്ല.ശബ്ദം തൊണ്ടയിൽ ഉടക്കിയ പോലെ .ഓർമ്മകൾ
മരവിക്കുന്നു.കാഴ്ചകൾ അവ്യക്തമാകുന്നു .
ഏതോ മായിക ശകത്തിയിലെന്ന പോലെ ഇറുക്കിയടച്ച കണ്ണുകൾ അവൻ പതിയെ തുറന്നു .മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം സിരകളിൽ ഊർന്നിരങ്ങിയ പോലെ. തുറന്നിട ജനൽപ്പാളിയിലൂടെ ആരെയോ തേടി കണ്ണുകൾ അലഞ്ഞു .അതുടക്കിയത് ആശുപത്രി പൂന്തോടത്തിലെ വാടി വീണറോസാപ്പൂവിലായിരുന്നു .ആ പൂവ് തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി .ഏതോ ഒരു പുർവ്വജന്മ ബന്ധം ,അവൻ പുഞ്ചിരി തൂകി .അതിൽ ഒരായുസ്സിന്റെ മുഴുവൻ കണ്ണുനീർ അലിഞ്ഞില്ലാതായി .
Subscribe to:
Comments (Atom)
